ചെന്നൈ : ഇന്ത്യയില്‍ ഏഴില്‍ ഒരാള്‍ മലേറിയ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എതോപ്യാ, പാകിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും മലേറിയ ഭീഷണിയിലാണ്. അതേസമയം, മലേറിയ നിയന്ത്രണത്തിന് ഏറ്റവും കുറവ് പണം ചിലവഴിക്കുന്നതും ഈ രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് 138 കോടി ആളുകള്‍ മലേറിയ ഭീഷണിയിലാണെന്നും 1.102 മില്ല്യണ്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ത്രിപുരയിലും ഒഡീഷയിലുമാണ് രോഗം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒഡീഷയില്‍ 395,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചത്തീസ്ഗഡില്‍ 128,000 പേര്‍ക്കും ജാര്‍ഖണ്ഡില്‍ 103,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ത്രിപുരയില്‍ 49,653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയും രോഗം മൂലം 96 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2012 കാലഘട്ടത്തില്‍ രോഗം ബാധിച്ച് 519 പേര്‍ മരിച്ചിരുന്നുവെങ്കില്‍ 2014 എത്തിയപ്പോള്‍ അത് 562 ആയി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മലേറിയ മരുന്നുകള്‍ക്കുള്ള നിയന്ത്രണവും രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ സാധിക്കാത്തതുമാണ് രോഗം വര്‍ദ്ധിക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments