യുഎന്‍: ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിനെതിരെ പ്രതിഷേധവുമായി ഐക്യരാഷ്ട്രസഭയും ഇന്ത്യയും രംഗത്തെത്തി. നടപടി രക്ഷാസമിതി പ്രമേയത്തിന് വിരുദ്ധമാണെന്ന് യുഎന്‍ വ്യക്തമാക്കി. ഉത്തരകൊറിയയ്‌ക്കെതിരെ പ്രത്യേക പ്രമേയം കൊണ്ടുവരാനാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം.
ലോകരാഷ്ട്രങ്ങളെ ധിക്കരിച്ച് നാലാമതും അണുപരീക്ഷണം നടത്തിയ സാഹചര്യത്തിലാണ് ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ യുഎന്‍ തീരുമാനിച്ചത്. ഉത്തര കൊറിയയുടെ നടപടി ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
ആണവ പരീക്ഷണത്തെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് ഇന്ത്യയും പ്രതികരിച്ചു. വടക്കുകിഴക്കന്‍ ഏഷ്യയും ഇന്ത്യയുടെ അയല്‍രാജ്യങ്ങളും തമ്മില്‍ ആണവബന്ധ സാധ്യതയെക്കുറിച്ചുള്ള ആശങ്ക വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് മുന്നോട്ടുവെച്ചു. പ്രകോപനങ്ങളില്‍ നിന്ന് ഉത്തരകൊറിയ വിട്ടുനില്‍ക്കണമെന്നും രാജ്യാന്തര ധാരണകള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments