
പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിജയം പിണറായിയുടേതാണെന്നും, പക്ഷെ ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. 1977ൽ പെൺ ഹിറ്റ്ലറായ ഇന്ദിരാഗാന്ധിയെ ജയിപ്പിച്ച മലയാളി 2021 ൽ പിണറായി വിജയനെന്ന ആൺ ഹിറ്റ്ലറിനെ വിജയിപ്പിച്ചതിൽ അദ്‌ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
പ്രബുദ്ധതയുടെ അർത്ഥം മലയാളിയുടെ നിഘണ്ടുവിൽ എന്താണെന്ന് തനിക്കറിഞ്ഞു കൂടാ എന്നും, താൻ കണ്ട നേതാക്കളിൽ പിണറായിയുടെ ഏറ്റവും വലിയ തിന്മ രാഷ്ട്രീയ ക്രിമനലിസ്റ്റ് മാർക്സിസ്റ്റ് ആണ് എന്നതാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറയുന്നു.
എ.പി.അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
മിന്നുന്ന പിണറായി വിജയത്തിന് അഭിനന്ദനങ്ങൾ
ഈ വിജയം പിണറായിയുടേതാണ്. പക്ഷെ ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കും.
1977ഇന്ദിരഗാന്ധിയെന്ന പെൺഹിറ്റ്ലർക്ക് 103 സീറ്റ് നൽകി ജയിപ്പച്ച മലയാളി
(അന്ന് യുപി യിലേയും, ബിഹാറിലേയും ദരിദ്രജനകോടികളാണ് അടിയന്തരാവസ്ഥയെ തോൽപിച്ചത് ഇന്ദിരയെ തറപറ്റിച്ചത് ജനാധിപത്യഇന്ത്യ നിലനിർത്തിയത് )
2021 ൽ ആൺ ഹിറ്റ്ലർ പിണറായിയെ 100ഓളം സീറ്റിൽ ജയിപ്പിച്ചതിൽ ഒരത്ഭുതമില്ല.
പ്രബുദ്ധതയുടെ അർത്ഥം മലയാളിയുടെ നിഘണ്ടുവിൽ എന്താണെന്ന് എനിക്കറിഞ്ഞു കൂടാ.
പക്ഷെ ഒരു കാര്യം അനുഭവം വെച്ചു പറയാം ഞാൻ കണ്ട നേതാക്കളിൽ പിണറായിയുടെ ഏറ്റവും വലിയ തിന്മ രാഷ്ട്രീയ ക്രിമനലിസ്റ്റ് മാർക്സിസ്റ്റ് ആയിരുന്നു അദ്ദേഹം.
Post Your Comments