
കൊച്ചി: ഹൃദ്രോഗികളുടെ അതിജീവനം മെച്ചപ്പെടുത്തുന്ന ഡാപാഗ്ലിഫ്ലോസിൻ (Dapagliflozin) മരുന്നിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകി. റെഡ്യൂസ്ഡ് ഇജക്ഷൻ ഫ്രാക്ഷൻ ഹൃദയ വൈകല്യമുള്ള രോഗികളുടെ ചികിത്സാർത്ഥമാണ് ഈ മരുന്നിനു അംഗീകാരം ലഭിച്ചിരിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻറെ (USFDA) അംഗീകാരത്തിന് പിന്നാലെയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം .
എച്ച്എഫ്ആർഇഎഫ് (H-FrEF) ചികിത്സയ്ക്കായി അംഗീകരിച്ച ക്ലാസ് എസ്ജിഎൽടി 2 (. S-GLT2) ഇൻഹിബിറ്റർ മരുന്നിലെ ആദ്യത്തേതാണ് ഇത്. ഇത്തരം രോഗികളെ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ട ആദ്യത്തെ മരുന്ന് കൂടിയാണിത്. ശാസ്ത്രീയ പഠനങ്ങള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയില്‍ ഒരു കോടിയിലധികം പേര്‍ക്ക് ഹൃദയസംബന്ധമായ തകരാറുകളുണ്ട്.
ഹൃദയരോഗത്തിന് കാരണമാകുന്ന മദ്യപാനം, പുകവലി, പുകയിലയുടെ ഉപയോഗം, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍ എന്നിവ ഇന്ത്യാക്കാരുടെ ശീലമാണെന്ന് ലിസി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി പറയുന്നു. ഇതിനു പുറമേ, ഉയര്‍ന്ന പ്രമേഹ രോഗ നിരക്ക്, അമിത വണ്ണം, ശാരീരിക അധ്വാനമില്ലായ്മ, പ്രായാധിക്യം തുടങ്ങി ഗുരുതരമായ ഹൃദയ രോഗങ്ങള്‍ക്കു കാരണമാകുന്നതും പിന്നീട് ഹൃദയ തകരാറിലേക്ക് നയിക്കുന്നതുമായ കാര്യങ്ങള്‍ക്ക് മുന്നിലാണ് ഇന്ത്യന്‍ ജനത. അതിനാല്‍ മരണനിരക്കും ഇന്ത്യയിലെ ഹൃദയ തകരാറിന്റെ ഭാരവും കുറയ്ക്കുന്ന പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം ചികിത്സാ രീതികളുടെ ഫലമായി ഹൃദ്രോഗികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്താനും കഴിയണം.
ഡാപ്പാഗ്ലിഫോസിന് (Dapagliflozin) മരുന്നിന് അനുമതി ലഭിച്ചതോടെ, ഗുരുതരമായ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് ചികിത്സാ രീതിയുടെ സുരക്ഷയിലും കാര്യക്ഷമതയിലും രോഗ നിര്‍ണ്ണയ രീതികളിലും ഗുരുതര സാഹചര്യങ്ങള്‍ തടയുന്നതിലും കൂടുതല്‍ മികവ് പ്രതീക്ഷിക്കാം.
Post Your Comments