
രാവിലെ എഴുന്നേറ്റാലുടന്‍ ചൂടോടെ ഒരു ഗ്ലാസ് ചായയോ കാപ്പിയോ കുടിക്കുന്നവരാണ് ഏറെയും. എന്നാല്‍ കാപ്പിയും ചായയുമൊക്കെ കുടിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും എന്ന് കരുതുന്നവരും ഉണ്ട്. എന്നാലിതാ കാപ്പി കുടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്ക് ഇനി ധൈര്യമായി
കാപ്പി കുടിക്കാം. കാപ്പി കരള്‍രോഗങ്ങളെ തടയുമെന്നാണ് പഠനം. കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവര്‍ വരാതിരിക്കാന്‍ സഹായിക്കുമെന്ന് നെതര്‍ലാന്റിലെ എംസി യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പറയുന്നത്. ഹെപ്പറ്റോളജി ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 45 വയസ് കഴിഞ്ഞ 2,424 പേരില്‍ പഠനം നടത്തുകയായിരുന്നു.

അമേരിക്കയില്‍ 50 ശതമാനം പേരും കരള്‍ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചാണ് മരിക്കുന്നതെന്ന് ഈ പഠനത്തില്‍ പറയുന്നു. കോഫിയില്‍ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ക്യാന്‍സര്‍ വരാതിരിക്കാനും കാപ്പി ഏറെ നല്ലതാണെന്നാണ് ഗവേഷകരുടെ പക്ഷം.

കരള്‍ രോഗങ്ങള്‍ തടയുക മാത്രമല്ല പാര്‍ക്കിന്‍സണ്‍സ്, ലൂയി ബോഡി ഡിമെന്‍ഷ്യ- എന്നീ അസുഖങ്ങളെ ചെറുക്കാന്‍ കാപ്പി സഹായിക്കുമെന്ന് ന്യൂജഴ്സി സ്റ്റെയ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കാപ്പിയിലെ രണ്ട് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ‘കഫീന്‍’ കോഫി ബീന്‍സിന്റെ പുറംഭാഗത്തുള്ള മെഴുകുരൂപത്തിലുള്ള പദാര്‍ത്ഥവുമായി കൂടിച്ചേര്‍ന്ന് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതില്‍ നിന്ന് രക്ഷപെടുത്തുന്നു.
Post Your Comments