Latest NewsNewsBusiness

ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് സ്റ്റാർബക്സ്: 1000 സ്റ്റോറുകൾ ഉടൻ തുറക്കും

2012 മുതലാണ് സ്റ്റാർബക്സ് ഇന്ത്യയിൽ ആധിപത്യം ഉറപ്പിച്ചത്

ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം നടത്താനൊരുങ്ങി ആഗോള കോഫി ഭീമനായ സ്റ്റാർബക്സ്. അടുത്ത 4 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1000 സ്റ്റോറുകൾ തുറക്കാനാണ് സ്റ്റാർബക്സിന്റെ തീരുമാനം. ഇതോടെ, രാജ്യത്ത് തൊഴിലവസരങ്ങൾ ഇരട്ടിയിലധികം വർദ്ധിക്കുന്നതാണ്. ബിസിനസ് വിപുലീകരണം പൂർത്തിയാക്കുന്നതോടെ 8600 ഓളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. പ്രധാന നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം, ചെറിയ പട്ടണങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ സ്റ്റാർബക്സ് നടത്തുന്നുണ്ട്. എയർപോർട്ടുകൾക്ക് സമീപവും സ്റ്റോറുകൾ ആരംഭിക്കുന്നതാണ്.

24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റോറുകളാണ് ഇന്ത്യയിൽ തുറക്കുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ സ്റ്റാർബക്സിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിൽ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2012 മുതലാണ് സ്റ്റാർബക്സ് ഇന്ത്യയിൽ ആധിപത്യം ഉറപ്പിച്ചത്. നിലവിൽ, 54 നഗരങ്ങളിലായി 390 സ്റ്റോറുകൾ സ്റ്റാർബക്സ് തുറന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മാത്രം പുതുതായി 22 സ്റ്റോറുകളാണ് തുറന്നത്. രാജ്യത്ത് കാപ്പി പ്രേമികളുടെ എണ്ണം വർദ്ധിച്ചതിന് അനുസൃതമായാണ് പുതിയ സ്റ്റോറുകളുടെ എണ്ണവും സ്റ്റാർബക്സ് കൂട്ടുന്നത്.

Also Read: ആനവണ്ടിയിൽ കിടിലനൊരു ബജറ്റ് യാത്ര! പുതിയ പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button