
മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കു ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ വിവാഹാശംസ നേര്‍ന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഹസ്ബന്‍ഡ് ഹാന്‍ഡ് ബുക്ക് തരാമെന്നായിരുന്നു രോഹിതിന്റെ ആശംസ. ഇതിനു രോഹിതിനു ആരാധകര്‍ ആഗ്രഹിക്കുന്ന മറുപടിയാണ് കോഹ്ലി നല്‍കിയത്. ഡബിള്‍ സെഞ്ചുറി ഹാന്‍ഡ് ബുക്ക് മതിയെന്നായിരുന്നു കോഹ്ലി ട്വിറ്റില്‍ രോഹിതിനു നല്‍കിയ മറുപടി.
കരിയറിലെ മൂന്നാമത്തെ ഏകദിനഇരട്ട സെഞ്ചുറി ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രോഹിത് കരസ്ഥമാക്കിയത്. ഇനി കോഹ്ലി ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുമോ എന്ന ആരാധകരുടെ ചോദ്യം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി വരുന്ന വേളയിലാണ് രസകരമായ മറുപടിയുമായി കോഹ്ലി എത്തിയത്.
Post Your Comments