
തിബിലീസി: ഹോട്ടലില്‍ തീപിടുത്തം. ജോര്‍ജിയയില്‍ കരിങ്കടല്‍ മേഖലയിലെ റിസോര്‍ട്ട് ഹോട്ടലിലാണ് അപകടം ഉണ്ടായത്. തീപിടുത്തത്തില്‍ 12 പേര് മരിച്ചതയാണ് റിപ്പോർട്ട്. തീപിടിച്ചത് ബതുമിയിലെ 22 നിലയുള്ള ഹോട്ടലിനാണ്.
പരിക്കേറ്റ വിദേശികളടക്കം പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Post Your Comments