യു എ ഇ : വീട്ടുജോലിക്ക് നിന്ന യുവതി എമിറാത്തിയുടെ വീടിന് തീയിട്ടു. അല്‍ക്കാമയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്ന യുവതിയാണ് എമിറാത്തി വീട്ടില്‍ ഇല്ലാത്ത തക്കം പാര്‍ത്ത് വീടിന്‍റെ ഒരു മുറി അഗ്നിക്ക് ഇരയാക്കിയത്. പിന്നീട് എമിറാത്തി പോലീസിന് നല്‍കിയ പരാതിയില്‍ വീട്ടുജോലിക്കാരിയായ പ്രതിയെ പോലീസ് പിടികൂടി. അല്‍ക്കാമയിലെ തന്നെ ഒരു ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. കോടതി യുവതിക്ക് 3 വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം ശിക്ഷാ കാലാവധിക്ക് ശേഷം യുവതിയെ നാടുകടത്താനും വിധിച്ചു.
എമിറാത്തി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടിയ യുവതിയെ പിന്നീട് ചോദ്യം ചെയ്തിരുന്നു. ഈ വിശദമായ മൊഴിയെടുപ്പിലാണ് യുവതി സത്യാവസ്ഥ തുറന്ന് പറഞ്ഞത്. എമിറാത്തി വീട്ടില്‍ ഇല്ലാത്ത നേരത്ത് ഒരു മുറിയിലെ കര്‍ട്ടനില്‍ തീ പടര്‍ത്തുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു. ഒരു മുറി കത്തി നശിച്ചു. മുന്‍കൂട്ടി തിരുമാനിച്ചായിരുന്നു യുവതി വീടിന് തീയിട്ടത്. പോലീസിനോട് നല്‍കിയ മൊഴി ശരിയാണെന്ന് കേസ് പരിഗണിച്ചപ്പോള്‍ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് യുവതിക്ക് 3 വര്‍ഷം ജയില്‍വാസവും ശേഷം നാടുകടത്താനും വിധിച്ചത്.
Post Your Comments