KeralaLatest NewsNews

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി: സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ആകെ 200 സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Read Also: ഐ.എസ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി എൻ.ഐ.എ; മൂന്ന് ലക്ഷം രൂപം പാരിതോഷികം

അരുവിക്കര ഡാമിന്റെ ഷട്ടറുകളും 230 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Read Also: പ​തി​ന​ഞ്ചു​കാ​ര​നെ പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​നിര​യാ​ക്കി: പ്രതിക്ക് 30 വർഷം തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button