KeralaLatest NewsNews

സംസ്ഥാന സ്‌കൂള്‍ കലോത്സവം : സ്‌കൂളുകൾക്ക് ജനുവരി 8 വരെ അവധി പ്രഖ്യാപിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്

മത്സരാര്‍ഥികള്‍ക്കു നഗരത്തിലെ 27 സ്‌കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്

തിരുവനന്തപുരം: സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വിപുലമായ നിലയിൽ നടക്കുകയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകള്‍ വിട്ടുനല്‍കിയ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

read also: ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സ്ത്രീത്വത്തെ അപമാനിക്കുന്നു: പരാതിയുമായി നടി ഹണി റോസ്

കലോത്സവത്തിനായി എത്തിയ ആയിരത്തോളം മത്സരാര്‍ഥികള്‍ക്കു നഗരത്തിലെ 27 സ്‌കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സ്‌കൂളുകൾക്കും അവധി ബാധകമാണ്.

shortlink

Post Your Comments


Back to top button