തിരുവനന്തപുരം : കേരളത്തിൽ വീണ്ടും മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇത് ഡിസംബര്‍ 12 ഓടെ ശ്രീലങ്ക-തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഡിസംബര്‍ 11, 12 തീയതികളില്‍ മഴ കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post Your Comments