Latest NewsIndiaNews

മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തി ശ്രീലങ്കൻ കടൽക്കൊള്ളക്കാർ: ലക്ഷങ്ങൾ വിലമതിപ്പുള്ള ഉപകരണങ്ങൾ കവർന്നു

ചെന്നൈ: മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തി ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. ആറ് മത്സ്യബന്ധന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം നടന്നത്. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെയാണ് കടൽക്കൊളളക്കാർ ആക്രമിച്ചത്. ലക്ഷങ്ങൾ വിലമതിപ്പുളള ഉപകരണങ്ങൾ കടൽക്കൊള്ളക്കാർ ഇവരിൽ നിന്നും കവർന്നെടുത്തു.

Read Also: ജീവനക്കാരുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദോഷം തീര്‍ക്കാൻ കാമ്പസിനുള്ളിൽ മൃത്യുഞ്ജയ ഹോമം: പ്രതിഷേധവുമായി വിദ്യാർഥികള്‍

മാരകായുധങ്ങൾ ഉപയോഗിച്ച് ഇവരെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. നമീബിയാർ നഗറിൽ നിന്നാണ് തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയത്. തോപ്പുതുറയ്ക്ക് സമീപത്ത് വച്ച് നാല് മത്സ്യബന്ധന ബോട്ടുകളിലായി എത്തിയ 10 ശ്രീലങ്കൻ പൗരന്മാർ ഇവരുടെ ബോട്ടുകൾ തടയുകയും ആക്രമണം നടത്തുകയുമായിരുന്നു.

അതേസമയം, ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ ആക്രമിക്കുന്നത് പതിവാണെന്നാണ് നമ്പ്യാർ നഗറിലെ മത്സ്യതൊഴിലാളികൾ ആരോപിക്കുന്നത്. ആക്രമണത്തിനിരയാക്കി ഉപജീവനമാർഗ്ഗം തടയുകയാണ് അക്രമികളുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ആക്രമണങ്ങൾ തടയാനായി സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

Read Also: മകനെ തേടിയെത്തിയ പൊലീസ് കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button