
വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. താളിക്കുഴി കമുകിന്‍കുഴി അനില്‍ നിവാസില്‍ ഗോമതി അമ്മ (62) ആണ് കിണറ്റിൽ വീണത്.
Read Also : ഒൻപത് മദ്യ ബ്രാൻഡുകൾക്ക് വില കൂട്ടി,ബിൽ നിയമസഭ പാസാക്കി: വില കൂടുന്നത് ഇവയ്ക്ക്
ഇന്നലെ രാവിലെ 11.15 നായിരുന്നു സംഭവം. സംഭവം കണ്ട നാട്ടുകാര്‍ വീട്ടമ്മയെ കരയ്ക്കെടുക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്, നാട്ടുകാര്‍ വെഞ്ഞാറമൂട് അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി ഗോമതി അമ്മയെ 65 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ നിന്നും ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കരക്കെടുക്കുകയുമായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സുരേന്ദ്രന് ആണ് കിണിറ്റിലിറങ്ങി വീട്ടമ്മയെ പുറത്തെടുത്തത്.
Post Your Comments