ThiruvananthapuramLatest NewsKerala

വിവാഹ സൽക്കാരത്തിനിടെ സംഘർഷം: ഒരാൾക്ക് കുത്തേറ്റു, പ്രതി ജാസിം ഖാൻ സ്വർണ്ണവ്യാപാരിയെ ആക്രമിച്ച്‌ സ്വർണ്ണം കവർന്ന പ്രതി

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘ‍ര്‍ഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‍‍ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം മംഗലപുരത്ത് സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലടക്കം, നിരവധി കേസുകളിൽ പ്രതിയായ ജാസിം ഖാനാണ് വിഷ്ണുവിനെ കുത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കല്ല്യാണവീട്ടിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ജാസിം ഖാൻ വിഷ്ണുവിൻ്റെ മുതുകിൽ കുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button