തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് സുജിത്തിന് നേരേ ആക്രമണമുണ്ടായത്. ഷിയാസ് എന്നയാൾ മാനവീയം വീഥിയിൽ വെച്ച് കുത്തിയെന്നാണ് സുജിതിന്റെ മൊഴി.
സുജിത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
Post Your Comments