
തിരുവനന്തപുരം: പാറശാലയില്‍ സിപിഎം മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മെഗാ തിരുവാതിരക്കളി ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം മൂന്നാം തരംഗഭീഷണിക്കും എസ്.എഫ്.ഐ പ്രവര്ത്തകൻ ധീരജിൻ്റെ കൊലപാതകത്തിനും ഇടയിൽ തിരുവനന്തപുരത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന നേതൃത്വം.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്ന് ഭീഷണി സന്ദേശം
വൈകാരിക ഘട്ടത്തിൽ മെഗാ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. വിഷയത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. തിരുവാതിര നടത്തിപ്പിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തുറന്നു സമ്മതിച്ചു എന്നാണ് സൂചന. ഇക്കാര്യത്തിൽ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ തന്നെ സംസ്ഥാന നേതൃത്വത്തോട് സമ്മതിച്ചു.
Post Your Comments