
ഡൽഹി: പ്രധാനമന്ത്രിക്ക് സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്നും സിദ്ദു വിമര്‍ശിച്ചു. പഞ്ചാബിൽ ബിജെപിക്ക് ഒരു പിന്തുണയുമില്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും കർഷകർ പ്രധാനമന്ത്രിക്ക് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ യഥാർത്ഥ പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടുവെന്നും കർഷകരെ ഖലിസ്ഥാനികൾ ആക്കി ബിജെപി ചിത്രീകരിക്കുകയാണെന്ന് നവജ്യോത് സിങ് സിദ്ധു ആരോപിച്ചു. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയില്ലെന്നും പഞ്ചാബിനെ മോശമായി ചിത്രീകരിക്കാൻ മോദി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നാടകം കളിക്കുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണെന്നും 500 പേരെ റാലിക്കുള്ളുവെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സിദ്ധു പറഞ്ഞു.
Post Your Comments