
കൗമാര പ്രായമെത്തുമ്പോഴാണ് പലരിലും മുഖക്കുരു കണ്ട് തുടങ്ങുന്നത്. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു അത്ര പ്രശ്‌നമുളളതല്ല. മുഖക്കുരുവിന് കാരണമാകുന്ന മറ്റു നിരവധി ഘടകങ്ങളുണ്ട്.
➤ ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം
ചില ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരുവിന് കാരണമാകാം. അവ ‘പോമേഡ് മുഖക്കുരു’ എന്ന് അറിയപ്പെടുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചര്‍മ്മത്തിന്റെ പാളികളില്‍ തടഞ്ഞുനിര്‍ത്തുകയും മുഖക്കുരു വര്‍ധിപ്പിക്കുകയും ചെയ്യും. സുഷിരങ്ങള്‍ അടഞ്ഞ് നെറ്റിയിലും മുടിയിഴകള്‍ക്കിടയിലും കുരുക്കള്‍ ഉണ്ടാകുന്നു.
➤ വരണ്ട ചര്‍മ്മത്തെ പരിപാലിക്കാതിരിക്കുക
എണ്ണമയമുളള ചര്‍മ്മക്കാരില്‍ മാത്രമല്ല, വരണ്ട ചര്‍മ്മക്കാര്‍ക്കും മുഖക്കുരു ഉണ്ടായേക്കാം. ചര്‍മ്മം വളരെയധികം വരണ്ടാല്‍ ചര്‍മ്മം പൊട്ടുന്നതിന് ഇടയാക്കും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകള്‍ ഈ വിള്ളലുകളില്‍ പെരുകുകയും അങ്ങനെ മുഖക്കുരു ഉണ്ടാകുകയും ചെയ്യും.
Read Also:- ദീര്‍ഘ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
➤ സംസ്‌കരിച്ച ഭക്ഷണം ധാരാളം കഴിക്കുന്നത്
സംസ്‌കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതല്ല. ഇത് ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും മെറ്റബോളിസം താറുമാറാക്കുകയും ചെയ്യും. മുഖക്കുരുവിന് ഇത് കാരണമാകും. ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ പച്ചക്കറികള്‍, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവ കഴിക്കുക. ചിപ്‌സ്, ചോക്ലേറ്റ്, സ്‌നാക്‌സ്, ജങ്ക് ഫുഡ് എന്നിവ അമിതമായി കഴിക്കുന്നതാകാം ചിലരിലെ മുഖക്കുരുവിന്റെ കാരണം.
Post Your Comments