കൊല്ലം : സിപിഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കൊല്ലം കൊട്ടാരക്കര ഏരിയ കമ്മിറ്റിക്കു കീഴിലെ ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിലാണ് കയ്യാങ്കളിയും കത്തിവീശലും ഉണ്ടായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത് ബ്രാഞ്ച് കമ്മിറ്റിക്കുള്ളിലുണ്ടായ പ്രശ്നത്തിന്റെ തുടർച്ചയാണിതെന്നാണ് വിവരം.
ബ്രാഞ്ച് കമ്മിറ്റിയിൽനിന്ന് നേരത്തേ പുറത്താക്കിയ അഞ്ചു പേരിൽ രണ്ടുപേർ ബ്രാഞ്ച് സമ്മേളനത്തിന് എത്തിയെന്ന് ആരോപിച്ചായിരുന്നു തർക്കം. സംഘർഷത്തിനിടെ ഒരു പ്രവർത്തകൻ അരയിൽ തിരുകിയ കത്തി പുറത്തെടുത്തതായി ദൃശ്യങ്ങളിലുണ്ട്.
നിർത്തിവച്ച ബ്രാഞ്ച് സമ്മേളനം പിന്നീട് നടത്തും. തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിഭാഗം പ്രവർത്തകർ ജില്ലാ നേതൃത്വത്തിന് പരാതി നൽകി.
വീഡിയോ കാണാം
video courtesy: mathrubhumi news
Video Player
00:00
00:00
Post Your Comments