ErnakulamKeralaLatest NewsNewsCrime

കൊച്ചിയില്‍ യുവതിക്കും പിതാവിനും നേരെ നടന്ന സ്ത്രീധനപീഡനം: കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി

കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്

കൊച്ചി: യുവതിക്കും പിതാവിനും നേരെ നടന്ന സ്ത്രീധനപീഡന കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ചളിക്കവട്ടം സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഹര്‍ജി. യുവതിയുടെ ഭര്‍ത്താവ് ജിപ്‌സണ്‍ അയാളുടെ പിതാവ് പീറ്റര്‍, മാതാവ് ജൂലി എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എറണാകുളം നോര്‍ത്ത് പൊലീസ് കേസ് അന്വേഷിച്ചിരുന്നെങ്കിലും ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്നുമെന്നാണ് ഹര്‍ജിയിലെ ആരോപണം. നേരത്തെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തിരുന്നില്ല. പകരം പിതാവിന്റെ കാല് തല്ലിയൊടിച്ചു എന്നതായിരുന്നു കേസ്. അതും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി.

യുവതിക്ക് ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ അടിസ്ഥാനമാക്കിയുള്ള വകുപ്പുകള്‍ ഒന്നും തന്നെ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടില്ലെന്നാണ് ആരോപണം. കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button