തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകര്‍. ഡ്രൈവര്‍മാരോട് വാഹനം ഓടിക്കാന്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും മാലിന്യം കോരാനൊന്നും ആരോടും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാലിന്യം കോരുന്നതും മനുഷ്യരാണ്. അവരാരും മ്ലേച്ഛന്മാരൊന്നും അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍മാരെ മാലിന്യം കോരാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഭരണാനുകൂല യൂണിയനുകള്‍ അടക്കം രംഗത്തെത്തിയിരുന്നു.
അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ വാഹക വാഹനങ്ങള്‍ ഏറ്റെടുത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മാലിന്യം ശേഖരിക്കാനിറങ്ങുമെന്ന് എംഡി ആരോട് ചോദിച്ചിട്ട് കത്തെഴുതിയെന്നാണ് യൂണിയനുകളുടെ ചോദ്യം. കത്ത് പരസ്യമായതോടെ കെഎസ്ആര്‍ടിസി തൊഴിലാളികളെല്ലാം അസ്വസ്ഥരായിരിക്കുകയാണ്. മാലിന്യം ചുമക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ലേ ഓഫിന് വിധേയരാകേണ്ടി വരുമെന്നുറപ്പാണ്. പറ്റുമെന്നു പറഞ്ഞാല്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍ എന്ന പേരുമാറി മാലിന്യ ശേഖരണ ഡ്രൈവര്‍ എന്നാകും. ഇതാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ അവസ്ഥ. ഡ്രൈവര്‍മാര്‍ക്കു കിട്ടിയ പണിയോര്‍ത്ത് ഭയന്നിരിക്കുകയാണ് കണ്ടക്ടര്‍മാര്‍. മാലിന്യ ശേഖരണം ഡ്രൈവര്‍ക്കാണെങ്കില്‍ അതിലും വലുത് വരാനിരിക്കുന്നേയുള്ളൂവെന്ന ചിന്തയിലാണവര്‍.
Post Your Comments