കാന്‍ബെറ : ഇന്തോ – പസഫിക്ക് മേഖലയില്‍ ചൈനയ്ക്കെതിരെ ത്രിരാഷ്ട്ര ഉടമ്പടിയുമായി അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും. പുതിയ ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ നരേന്ദ്ര മോദിയുടെ സഹകരണം തേടി ഫോണില്‍ ബന്ധപ്പെട്ടു.
Read Also : പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല, ചിലര്‍ ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണ് പ്രശ്നം: എ.വിജയരാഘവന്
ചൈനയുടെ ആധിപത്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്ക, യു.കെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് പുതിയ സുരക്ഷാ സഖ്യം രൂപീകരിക്കുന്നത്. സ്കോട്ട് മോറിസണ്‍ മോദിയെ വിളിച്ച് ഉടമ്പടി സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചു.
സുരക്ഷാ കരാര്‍ ഇന്തോ-പസഫിക് മേഖലയില്‍ സ്ഥിരത കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments