Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഭയന്ന് ചൈന : സുപ്രധാന സൈനിക കരാറില്‍ ഒപ്പുവെയ്ക്കാനുള്ള തീരുമാനവുമായി ഇന്ത്യയും അമേരിക്കയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഭയന്ന് ചൈന, സുപ്രധാന സൈനിക കരാറില്‍ ഒപ്പുവെയ്ക്കാനുള്ള തീരുമാനവുമായി ഇന്ത്യയും അമേരിക്കയും.  ചൈന ഉയര്‍ത്തുന്ന പ്രകോപനങ്ങള്‍ക്കിടെ അമേരിക്കയുമായി പ്രതിരോധ രംഗത്തെ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. അമേരിക്കന്‍ ഉപഗ്രഹനിരീക്ഷണ സംവിധാനം അടക്കം പ്രയോജനപ്പെടുത്താനുളള ബെക്ക അഥവ അടിസ്ഥാന വിനിമയ സഹകരാറാണ് ഇരു രാജ്യങ്ങളും ഒപ്പിടുന്നത്.

read also : അഭ്യൂഹങ്ങള്‍ക്ക് അവസാനം… ലോകരാഷ്ട്രങ്ങള്‍ പോലും ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന ഏതെന്ന് സംബന്ധിച്ച് ചില സൂചനകള്‍

യു.എസ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ അമേരിക്കന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മിസൈലുകളുടെയും ഡ്രോണുകളുടെയും കൃത്യത ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഈ മാസം 26, 27 തിയതികളില്‍ ഇന്ത്യ-അമേരിക്ക വിദേശ-പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ കരാറിന് അന്തിമ രൂപമാകുമെന്നാണ് പ്രതീക്ഷ. കരാര്‍ വേഗത്തിലാക്കാന്‍ ഫെബ്രുവരിയില്‍ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിലും തീരുമാനമെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button