ദുബായ് : അന്താരാഷ്ട്ര കമ്പനികളുമായി യു.എ.ഇ സായുധ സേന ഒപ്പുവെച്ചത് 700 കോടി ദിര്‍ഹത്തിന്റെ കരാര്‍. അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലാണ് കരാര്‍ ഒപ്പുവെച്ചത് . പ്രദര്‍ശനത്തിന്റൈ ആദ്യ നാള്‍ സായൂധ സേന 500 കോടി ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ദേശീയ കമ്പനികള്‍ക്കായിരുന്നു ഈ കരാറിലെ ഭൂരിഭാഗവും ലഭിച്ചത്. മൊത്തത്തില്‍ 1100 കോടിക്ക് മുകളിലാണ് രണ്ട് ദിവസങ്ങളില്‍ സേന നല്‍കിയ കരാര്‍ തുക. മൊത്തം 33 കരാറുകളിലായാണ് ഇത്.
തിങ്കളാഴ്ച അന്താരാഷ്ട്ര കമ്പനികള്‍ക്ക് 587 കോടി ദിര്‍ഹത്തിന്റൈയും ദേശീയ കമ്പനികള്‍ക്ക് 115 ദിര്‍ഹത്തിന്റൈയും കരാറാണ് സായുധസേന നല്‍കിയതെന്ന് ഐഡക്‌സ് വക്താവ് ജനറല്‍ മുഹമ്മദ് ആല്‍ ഹസനി വ്യക്തമാക്കി. മൊത്തം 24 കരാറുകളിലാണ് ഒപ്പുവെച്ചത്. യു.എസ് കമ്പനിയായ റായ്തിയോണിന്റൈ പാട്രിയോട്ടിക് മിസൈല്‍ സിസ്റ്റവുമായി ബന്ധപ്പെട്ട് 573 കോടി ദിര്‍ഹത്തിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ദേശീയ കമ്പനിയായ ഇന്റര്‍നാഷനല്‍ ഗോള്‍ഡന്‍ ഗ്രൂപ്പിന് 40.77 കോടിക്കും ഇന്‍ജസാത്തിന് 39.5 കോടിക്കും കരാര്‍ നല്‍കി
Post Your Comments