Latest NewsIndiaInternational

ഇംഗ്ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപകരായി ഇന്ത്യ

120 വ്യവസായ പദ്ധതികളും അയ്യായിരത്തിലധികം തൊഴിലവസരങ്ങളുമാണ് 2019-2020 കാലയളവില്‍ ഇന്ത്യ- ബ്രിട്ടന്‍ സാമ്പത്തിക ബന്ധത്തില്‍ ഉരുത്തിരിഞ്ഞത്.

ന്യൂഡല്‍ഹി : ബ്രിട്ടനിലെ നിക്ഷേപകരില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.ബ്രിട്ടനിലെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 120 വ്യവസായ പദ്ധതികളും അയ്യായിരത്തിലധികം തൊഴിലവസരങ്ങളുമാണ് 2019-2020 കാലയളവില്‍ ഇന്ത്യ- ബ്രിട്ടന്‍ സാമ്പത്തിക ബന്ധത്തില്‍ ഉരുത്തിരിഞ്ഞത്.

യുപിയിലെ ബിജെപി മന്ത്രിയെ പൊലീസ് സ്റ്റേഷനിലിട്ട് കൊലപ്പെടുത്തി, ഒരു ഗ്രാമം മുഴുവന്‍ മാവോയിസ്റ്റ് മോഡലിൽ ദുബെയുടെ നിയന്ത്രണത്തിൽ.. ഒടുവിൽ എല്ലാത്തിനും അവസാനം

900-ല്‍ അധികം ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ ബ്രിട്ടനിലെ സംരംഭകരാണ്. പോയ വര്‍ഷത്തേക്കാള്‍ 4% വര്‍ധനവാണ് ഇന്ത്യന്‍ നിക്ഷേപത്തില്‍ സംഭവിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ വിദേശസംരംഭകരെന്ന പദവി അമേരിക്ക നിലനിര്‍ത്തി.ഇന്ത്യ കഴിഞ്ഞാല്‍ ജര്‍മനിയാണ് ഏറ്റവുമധികം ബ്രിട്ടനില്‍ വ്യവസായ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യം.

shortlink

Post Your Comments


Back to top button