ErnakulamKeralaNattuvarthaLatest NewsNews

പാലാ ബിഷപ്പിന്റെ പ്രസ്താവന സമുദായത്തെ അവഹേളിക്കൽ, എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണം: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

പാല ബിഷപ്പ് നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തോട് ഒരു നിലയ്ക്കും യോജിക്കാത്തത്

ആലുവ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് എന്ന പ്രസ്താവനയെത്തുടർന്നുണ്ടായ വിവാദങ്ങൾ സംസ്ഥാനത്ത് ആളിക്കത്തുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംസ്‌കടനകളും വ്യക്തികളുമാണ് രംഗത്ത് വന്നിട്ടുള്ളത്. ബിഷപ്പിന്റെ പരസ്യ പ്രസ്താനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകളും രംഗത്ത് വന്നു.

മത സൗഹാര്‍ദ്ദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വിളനിലമായ കേരളത്തില്‍ മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തിലുള്ളതും വസ്തുതാ വിരുദ്ധവുമായ പ്രസ്താവനകളിറക്കി മതമേലധ്യക്ഷന്‍മാര്‍ കലാപാന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആവശ്യപ്പെട്ടു. പാല ബിഷപ്പ് നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തോട് ഒരു നിലയ്ക്കും യോജിക്കാത്തതും ബോധപൂര്‍വം മുസ്ലിം സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതുമാണെന്ന് ജംഇയ്യത്തുല്‍ സംസ്ഥാന സമിതി ആരോപിച്ചു.

‘ബിഷപ്പിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരില്‍നിന്നും ഇത്തരം പരാമര്‍ശങ്ങളുണ്ടായത് അത്യന്തം ആശങ്കാജനകമാണ്. കേരളീയ സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിന് കനത്ത ആഘാതമേല്‍പിച്ച, തികച്ചും ഹാനികരമായ ഈ പ്രസ്താവന എത്രയും വേഗം പിന്‍വലിച്ച് അദ്ദേഹം സമൂഹത്തോട് മാപ്പ് പറയണം’ വി.എച്ച്. അലിയാര്‍ ഖാസിമി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button