അബുദാബി: ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്. സെപ്തംബർ 12 മുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കാണ് യാത്ര ചെയ്യാൻ അനുമതി.
ബംഗ്ലാദേശിൽ നിന്നുള്ളവർക്കും ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തായിരുന്നവർക്കും ഇത് ബാധകമാണ്. അതേസമയം യുഎഇ പൗരന്മാർക്കും ഗോൾഡൻ വിസയുള്ളവർക്കും നയതന്ത്രജ്ഞർക്കും ബംഗ്ലാദേശിൽ നിന്നും ദുബായിയിലേക്കെത്താം.
ഇത്തരത്തിൽ അബുദാബിയിലെത്തുന്നവർ ഐ സി എ സ്മാർട്ട് ട്രാവൽ സർവ്വീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനാ ഫലവും നിർബന്ധമാണ്. എയർപോർട്ടിലെത്തിയ ശേഷം ആറു മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തണം. യുഎഇയിൽ എത്തിയ ശേഷവും പിസിആർ പരിശോധന നടത്തേണ്ടതാണ്.
Post Your Comments