കൊച്ചി : വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പൃഥ്വിരാജിന് പിന്നാലെ സംവിധായകൻ ആഷിഖ് അബുവും പിന്മാറിയിരുന്നു. നിർമ്മാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയത്. വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിന് ശേഷമാണ് സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ വ്യക്തമാക്കുന്നത്. ഇതോടെ, വലിയ ചർച്ചയായ സിനിമ പ്രഖ്യാപനത്തിനു അവസാനമുണ്ടായിരിക്കുകയാണ്.
Read Also : മൃഗങ്ങളെ കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ വാക്സിൻ വികസിപ്പിച്ച് ദുബായ്
അതേസമയം ബാബു ആന്റണിയെ നായകനാക്കി മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷൻ രംഗങ്ങൾ ഉള്ള ‘വാരിയൻകുന്നൻ’ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും’, ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം :
https://www.facebook.com/omarlulu/posts/390019465813846
Post Your Comments