KeralaLatest NewsNews

താലിബാനിൽ നിന്ന് രക്ഷപ്രാപിച്ച് വിദ്യാർത്ഥിനികൾ, കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരം 990 കിലോമീറ്റർ മാത്രം: അരുൺ കുമാർ

ഒരു രാജ്യം നമ്മുടെ മുന്നിലൂടെ റോക്കറ്റ് വേഗത്തിൽ പതിന്നാലു നൂറ്റാണ്ട് പിന്നോട്ട് പായുകയാണ്.

താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കുമ്പോൾ വിദ്യാർത്ഥിനികളുടെ ദുരാവസ്ഥ പങ്കുവെച്ച് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. കാബൂൾ സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ താലിബാനികളിൽ നിന്ന് രക്ഷപെടാൻ എല്ലാ സർട്ടിഫിക്കറ്റുകളും കൂട്ടിയിട്ട് കത്തിക്കുകയാണെന്നും ഇനി ഈ സർവകലാശാലകളിലേക്ക് പ്രകാശം പരത്തുന്ന കണ്ണുകളുമായി പെൺകുട്ടികൾ വരില്ലെന്നുമുള്ള യു എൻ യൂത്ത് പ്രതിനിധി അയിഷ ഖുറാമയുടെ ട്വീറ്റ് ഉദ്ധരിച്ച് അരുൺ കുമാർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കാബൂൾ സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ താലിബാനികളിൽ നിന്ന് രക്ഷപെടാൻ എല്ലാ സർട്ടിഫിക്കറ്റുകളും കൂട്ടിയിട്ട് കത്തിക്കുകയാണ്. ഇനി ഈ സർവകലാശാലകളിലേക്ക് പ്രകാശം പരത്തുന്ന കണ്ണുകളുമായി പെൺകുട്ടികൾ വരില്ല. ആകാശങ്ങൾ ആഗ്രഹിച്ചവർക്ക് ലൈംഗിക അടിമകളുടെ നരകമാണ് മുന്നിൽ. നഗരത്തിലെ ഭിത്തികളിൽ നിന്നും ആ രാജ്യത്തിലെ തെരുവുകളിൽ നിന്നും സ്ത്രീകളെ എന്നേക്കുമായി മായ്ച്ചുകളയുകയാണ് താലിബാൻ.

Read Also: ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ: കാബൂളിലെ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ

മത രാഷ്ട്രങ്ങൾക്ക് എന്നും ഒരേ ഭാവമാണ്. ഇൻക്വിസിഷനുകളാകട്ടെ, രാജസൂയങ്ങളാകട്ടെ, താലിബാനിസമാകട്ടെ ഒരേ നരകം, ഒരേ ന്യായം ! ഒപ്പമുള്ളത് യു എൻ യൂത്ത് പ്രതിനിധി അയിഷ ഖുറാമയുടേയും ടോളോ ന്യൂസിലെ റിപ്പോർട്ടർ ലോത്ത്ഫുള്ള നജാഫിസാദയുടേയും ട്വീറ്റുകളാണ്. ഒരു രാജ്യം നമ്മുടെ മുന്നിലൂടെ റോക്കറ്റ് വേഗത്തിൽ പതിന്നാലു നൂറ്റാണ്ട് പിന്നോട്ട് പായുകയാണ്. കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരം 990 കിലോമീറ്റർ മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button