KeralaLatest NewsNews

ഒരു പാട് മഴ നനഞ്ഞ മനുഷ്യനാണ്, ഇനിയും ആ മനുഷ്യനെ മഴയത്ത് നിർത്തരുത്: അരുൺ കുമാർ

രാജ്യത്തിനു വേണ്ടി വലിയ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയ പ്രതിപക്ഷ ശബ്ദമാണ്

രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺ കുമാർ. നീരവ് മോദി, ലളിത് മോദി തുടങ്ങിയവർ കോടതിയിൽ മാനഹാനി പരാതി നൽകിയില്ല എന്നത് ചൂണ്ടികാണിച്ചാണ് അരുണിന്റെ പോസ്റ്റ്. ‘ഒരു പാട് മഴ നനഞ്ഞ മനുഷ്യനാണ്, ഈ രാജ്യത്തെ ഒരു വിഭാഗം മനുഷ്യർ പ്രതീക്ഷയർപ്പിക്കുന്ന നേതാവാണ്, രാജ്യത്തിനു വേണ്ടി വലിയ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയ പ്രതിപക്ഷ ശബ്ദമാണ്, ഇനിയും ആ മനുഷ്യനെ മഴയത്ത് നിർത്തരുത്’- എന്ന് അരുൺ കുറിക്കുന്നു.

READ ALSO: മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയായ മോഡൽ കൊച്ചിയിൽ എക്‌സൈസിന്റെ പിടിയിലായി

കുറിപ്പ് പൂർണ്ണ രൂപം

രാഹുൽ ഗാന്ധി 2019 ൽ കർണാടകയിൽ കോളാറിൽ പറഞ്ഞത്:
“How come all the thieves have ‘Modi’ as a common surname?”
ഉദാഹരിച്ചത് നീരവ് മോദി, ലളിത് മോദി തുടങ്ങിയവരെ… ഇവരാരും കോടതിയിൽ മാനഹാനി പരാതി നൽകിയില്ല. കള്ളൻമാരായവർ ആരും പരാതി പറഞ്ഞില്ല. പക്ഷെ ഗുജറാത്തിലെ ബി.ജെ.പി എം പി പൂർണ്ണേശ് മോദിക്ക് തന്നെ അപമാനിച്ചു എന്ന് തോന്നിയതിനെ തുടർന്ന് ഗുജറാത്തിലെ സൂറത്തിൽ പരാതി നൽകുന്നു. മാനഹാനിയുണ്ട് എന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിക്കുന്നു.1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 8.3 പ്രകാരം രണ്ടു വർഷം ശിക്ഷിക്കപ്പെട്ട രാഹുലിന് ലോക് സഭാംഗത്വം നഷ്ടമാകുന്നു.
ചോദ്യം ഒന്ന്: ഈ വിധി നില നിൽക്കുമോ അപ്പീൽ കോടതിയിൽ?
ചോദ്യം രണ്ട്: ഇന്നലെ വിധി വന്നശേഷം കോൺഗ്രസ് അഭിഭാഷകർ ഇതു വരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാഞ്ഞത് എന്തുകൊണ്ട്?
ചോദ്യം മൂന്ന്. നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ?
ഒരു പാട് മഴ നനഞ്ഞ മനുഷ്യനാണ്, ഈ രാജ്യത്തെ ഒരു വിഭാഗം മനുഷ്യർ പ്രതീക്ഷയർപ്പിക്കുന്ന നേതാവാണ്, രാജ്യത്തിനു വേണ്ടി വലിയ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയ പ്രതിപക്ഷ ശബ്ദമാണ്; ഇനിയും ആ മനുഷ്യനെ മഴയത്ത് നിർത്തരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button