തിരുവനന്തപുരം : കോടതിയില്‍ കൊവിഡ് നിയമലംഘന കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍. വിഷയം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
രണ്ടാം ഘട്ട ലോക്ക്ഡൗണില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേരളത്തില്‍ മാത്രം പതിനേഴ് ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കോടതികളിൽ കൊവിഡ് നിയമലംഘന കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം കേന്ദ്രത്തിന്റെ കത്ത് കിട്ടിയതിന് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് നിയമോപദേശം തേടി.കേസുകള്‍ പിന്‍വലിക്കുന്നതില്‍ നിയമ തടസമില്ലെന്നാണ് നിയമവകുപ്പ് പറയുന്നത്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുന്നത് ഗുണകരമായിരിക്കില്ലെന്നും വകുപ്പ് നിയമോപദേശം നല്‍കി.
Post Your Comments