തൃശൂര്‍: നേരത്തെ ട്രഷറിയില്‍ പല ഗഡുക്കളായി എത്തുമായിരുന്ന കേന്ദ്ര ആനുകൂല്യങ്ങളും പദ്ധതികളുടെ വിഹിതവും ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് എത്തും. പണമായി മുതല്‍ക്കൂട്ടാവുമായിരുന്ന ഈ തുക ലഭിക്കാതായതോടെ കടുത്ത പണച്ചുരുക്കത്തിലാണ് സംസ്ഥാന ഖജനാവ്. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നേരിട്ടെത്തിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാന ട്രഷറിയിലെത്താതെ പോകുന്നത് പ്രതിവര്‍ഷം 8000 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ട്.
പുതുതലമുറ സ്വകാര്യബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ നാഷനല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയിലെ (എന്‍.പി.സി.ഐ) ബാങ്ക് ശൃംഖലകള്‍ വഴി മാത്രമേ ധന ഇടപാടുകള്‍ പാടൂവെന്ന് കേന്ദ്ര ധനകമീഷന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. വന്ചാകര മുന്നില്‍കണ്ട് ബാങ്കുകാര് തദ്ദേശസ്ഥാപന തലത്തിലും നിര്‍വഹണ ഏജന്‍സി തലത്തിലും അക്കൗണ്ട് തുടങ്ങാന്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. അക്കൗണ്ടില്‍ നിന്ന് നിശ്ചിത സമയത്തിനകം ഗുണഭോക്താവിന് തുക കൈമാറിയില്ലെങ്കില്‍ പ്രതിദിനക്കണക്കില്‍ സംസ്ഥാനത്തിന് പിഴപ്പലിശയും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
ചെറു കേന്ദ്രപദ്ധതികള്‍ കൂടി വൈകാതെ ഉള്‍പ്പെടുത്തുന്നതോടെ കേന്ദ്ര വിഹിതം പൂര്‍ണമായി സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്ന് വേര്‍പെടും. 14ാം ധനകമീഷന് ശിപാര്‍ശയില്‍ സംസ്ഥാനങ്ങളിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിനിയോഗം കാര്യക്ഷമമാക്കാനും പണം വകമാറ്റുന്നത് ഒഴിവാക്കാനുമായി ബാങ്ക് വഴിയുള്ള ധനവിനിയോഗക്രമം നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് നിര്‍ബന്ധമാക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.
Post Your Comments