തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മുൻമന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് അഭിഭാഷകൻ എ ജയശങ്കർ. ‘കഴിഞ്ഞ അഞ്ചു കൊല്ലം നിങ്ങൾ എന്നെ വേട്ടയാടി, ഇനിയുള്ള കാലം ഞാൻ നിങ്ങളുടെ പിന്നിലുണ്ടാകും’ എന്നാണു കെ ടി ജലീലിനെയും ലീഗിനെയും ബന്ധപ്പെടുത്തി ജയശങ്കർ പരിഹസിക്കുന്നത്. സി ഐ ഡി ജലീൽ എന്ന ഹാഷ്ടാഗും അദ്ദേഹം ഇട്ടിട്ടുണ്ട്.
‘കഴിഞ്ഞ അഞ്ചു കൊല്ലം നിങ്ങൾ എന്നെ വേട്ടയാടി.. ബന്ധു നിയമനം, ഖുർആൻ വിതരണം, ഈന്തപ്പഴം എന്നൊക്കെ പറഞ്ഞു മാനംകെടുത്തി. ഒടുവിൽ ലോകായുക്തയിൽ പരാതി കൊടുത്തു മന്ത്രി സ്ഥാനം കളയിച്ചു. ഇനിയുള്ള കാലം ഞാൻ നിങ്ങളുടെ പിന്നാലെ ഉണ്ടാകും. ഒറ്റ ലീഗുകാരെയും വിടില്ല. കൈക്കൂലി, കളളപ്പണം, ഐസ്ക്രീം, ഫ്രൂട്ട് സാലഡ് എല്ലാം പുറത്തു കൊണ്ടുവരും. #സിഐഡി ജലീൽ’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
കുഞ്ഞാലിക്കുട്ടി വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കെ ടി ജലീല്‍ ഉയർത്തിയ ആരോപണം. ഇബ്രാഹീംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്നാണ് ആക്ഷേപം. ആരോപണത്തിന് പിന്നാലെ ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപ കേസില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. പാണക്കാട് എത്തിയാണ് ചോദ്യം ചെയ്തത്. രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയും നല്‍കി. തുടര്‍ന്നാണ് ഇ ഡി പാണക്കാട് എത്തി ചോദ്യം ചെയ്തത്.
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണമാണ് ജലീല്‍ ഉയര്‍ത്തിയത്. കുഞ്ഞാലിക്കുട്ടിയുടേയും മകന്റേയും സാമ്പത്തിക സ്രോതസ്സുകള്‍ ദുരൂഹമാണെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘തങ്ങളെ മറയാക്കി കുറേക്കാലമായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മാഫിയ പ്രവര്‍ത്തനം നടക്കുന്നു. ഇതിനെതിരായ വികാരം ലീഗില്‍ ഇപ്പോള്‍ ശക്തിപ്പെടുകയാണ്. ഇനിയെങ്കിലും ലീഗ് അണികള്‍ കുഞ്ഞാലിക്കുട്ടിയെ തിരിച്ചറിയണം. ആരാധനാലയങ്ങള്‍ പോലും കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ ഉപയോഗപ്പെടുത്തി. മലപ്പുറത്തെ ചില സഹകരണ ബേങ്കുകളില്‍ ലീഗ് നേതാക്കള്‍ വ്യാപകമായി കള്ളപ്പണം നിക്ഷേപിച്ചു. ഇതുകൊണ്ടാണ് കേരള ബേങ്കില്‍ ലയിക്കുന്നതില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കുന്നത്’, ജലീൽ ആരോപിച്ചു.
Post Your Comments