Latest NewsNewsIndia

രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം: നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കഴിഞ്ഞ വർഷം സുപ്രീം കേടതി കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു

ന്യുഡൽഹി : രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം സുപ്രീം കേടതി കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

സിസിടിവികൾ സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്നും ആറു മാസത്തിനുള്ളിൽ ഇതിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനകം കക്ഷി ചേർന്നിട്ടുണ്ട്. പോലീസും ക്രമസമാധാനവും സംസ്ഥാന വിഷയമായതിനാൽ പോലീസ് സേനയുടെ നവീകരണത്തിന് സംസ്ഥാനങ്ങൾക്കുള്ള സഹായം എന്ന പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button