Latest NewsNewsIndia

പള്ളിയും മദ്രസയും പൊളിച്ച ഭൂമിയില്‍ പോലീസ് സ്റ്റേഷൻ നിര്‍മ്മിക്കും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

മേഖലയിലെ ഇന്റർനെറ്റ് വിലക്കും തുടരുന്നു.

ബൻഭൂല്‍പുര: പള്ളിയും മദ്രസയും പൊളിച്ച ഭൂമിയില്‍ പോലീസ് സ്റ്റേഷൻ നിർമിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ഹരിദ്വാറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് പള്ളിപൊളിച്ച ഭൂമിയില്‍ പൊലീസ് സ്റ്റേഷൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്.

read also: 25 വര്‍ഷത്തെ ദാമ്പത്യം!! വിവാഹം രജിസ്റ്റര്‍ ചെയ്ത് നടന്‍ അര്‍ഷാദും ഭാര്യയും

കയ്യേറ്റ ഭൂമിയെന്നാരോപിച്ച്‌ പള്ളിയും മദ്രസയും തകർത്തതിനെ തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷത്തില്‍ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ബന്‍ഭൂല്‍പുരയില്‍ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. മേഖലയിലെ ഇന്റർനെറ്റ് വിലക്കും തുടരുന്നു. ഹല്‍ദ്വാനിയില്‍ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button