ന്യൂഡൽഹി: മാസങ്ങളായി നടക്കുന്ന കർഷക സമരങ്ങൾക്ക് രാഷ്ട്രീയ മുഖമല്ലെന്നു അവർ തന്നെ ആവർത്തിച്ചു പറയുമ്പോഴും ഈ സമരങ്ങൾക്ക് പിന്നിൽ പ്രതിപക്ഷത്തിന്റെ താല്പര്യം പലതവണ പുറത്തു വന്നതാണ്. കർഷക പ്രതിഷേധ ഗ്രൂപ്പുകൾക്ക് ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി ലഭിച്ച ശേഷം സിങ്കു അതിർത്തിയിൽ നിന്നുള്ള കർഷക നേതാവ് പ്രേം സിംഗ് ഭാംഗു തങ്ങളുടെ അടുത്ത ലക്ഷ്യം ഉത്തർപ്രദേശായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
തങ്ങളുടെ പ്രതിഷേധം അരാഷ്ട്രീയമാണെന്ന് അവകാശപ്പെട്ടിരുന്ന കർഷകർ തിരഞ്ഞെടുപ്പ് അടുത്തുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതു പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. വരുന്ന യുപി തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രതിനിധികൾ മത്സരിക്കുമെന്നും ഇവർ വ്യക്തമാക്കി. മുൻപ് കർഷക സമര നേതാവ് രാകേഷ് ടിക്കയത് കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ചത് ബിജെപി ചൂണ്ടിക്കാട്ടി ഇവരുടെ രാഷ്ട്രീയ താല്പര്യം പുറത്തു കൊണ്ടുവന്നിരുന്നു.
സെപ്റ്റംബർ 5 ന് തങ്ങൾ ഉത്തർപ്രദേശിലേക്ക് പോകുമെന്നും കർഷക നിയമങ്ങൾ പിൻവലിക്കുന്നത് വരെ അവിടെ ബിജെപി നേതാക്കളെ ഒറ്റപ്പെടുത്തി സമരം ചെയ്യുമെന്നും സമരക്കാർ പറയുന്നു. ഇതുകൂടാതെ പഞ്ചാബിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പുകളിലും ബിജെപിക്കെതിരെ ഇവർ മത്സരിക്കുമെന്ന് സൂചിപ്പിച്ചു. ചർച്ചയോ വെടിയുണ്ടകളോ ഉപയോഗിച്ച് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് സർക്കാരിനെ ഭീഷണിപ്പെടുത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റ് പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ പ്രതിഷേധം ശക്തമാക്കാൻ ജന്തർ മന്തറിലേക്ക് പോകുകയാണ്.
ദില്ലി സർക്കാരാണ് ഇവർക്ക് സമരം ചെയ്യാൻ അനുമതി നൽകിയത്. അതേസമയം പ്രതിഷേധ പ്രദേശങ്ങളിലും പരിസരങ്ങളിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ സമരക്കാരുടെ പേരിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ചെങ്കോട്ടയിൽ കാട്ടിയ അതിക്രമം ഇന്ത്യക്ക് തന്നെ നാണക്കേടായിരുന്നു.
Post Your Comments