തിരുവനന്തപുരം : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ദേശീയ തലത്തില്‍ ശക്തമായിരിക്കെയാണ് പ്രതിപക്ഷ നേതാവ് ആയിരിക്കെ തന്റെ ഫോണും ചോര്‍ത്തപ്പെട്ടെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്റെ ഫോണ്‍ കോളുകള്‍ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്. നേരത്തെ ആഭ്യന്തര മന്ത്രി ആയിരുന്നതിനാല്‍ തന്നെ പൊലീസ് ഫോണ്‍ ചോര്‍ത്തുന്ന രീതികളെ കുറിച്ച് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫോണുകള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് രേഖാ മൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേയില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വാടകവീട്ടിലായിരുന്നു ഫോണ്‍ ചോര്‍ത്താനുള്ള യന്ത്രം സ്ഥാപിച്ചിരുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു.
Post Your Comments