തിരുവനന്തപുരം: സ്വര്‍ണക്കടത്തിലും ക്വട്ടേഷന്‍ സംഭവങ്ങളിലും ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേര് വന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരായാലും പുതിയ കാലത്ത് വന്നുപെട്ട ഒരുപാട് പ്രവണതകള്‍ ഉണ്ടെന്നും ആ പ്രവണതകള്‍ക്കെതിരെ സംഘടനകള്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയാണെങ്കിലും താന്‍ ദൈനംദിന സമരത്തിലാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണിതെന്നും ജനങ്ങളുടെ കാര്യങ്ങള്‍ക്ക് എന്താണോ തടസം നില്‍ക്കുന്നത് ആ തടസത്തിനെതിരെയാണ് തന്റെ സമരമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വഴി തടയലോ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരുകളുടെ പോലീസുമായി ഉണ്ടാകുന്ന പ്രശ്നങ്ങളോ മാത്രമല്ല സമരമെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഒരു ഡി.വൈ.എഫ്.ഐക്കാരനെയും കമ്മ്യൂണിസ്റ്റുകാരനെയും സംബന്ധിച്ചിടത്തോളം ഏത് രംഗത്തും സമരമുണ്ടെന്നും ഡി.വൈ.എഫ്.ഐക്കാര്‍ എന്നും നാടിന് ആശ്വാസമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments