KeralaNattuvarthaLatest NewsNews

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ ജന്മദിനം: മകളില്ലാത്ത പിറന്നാൾ ദിനത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് മാതാപിതാക്കൾ കേക്ക് മുറിച്ചു

വണ്ടിപ്പെരിയാര്‍: മകളില്ലാത്ത പിറന്നാൾ ദിനം കരഞ്ഞുകൊണ്ട് തീർക്കുകയാണ് വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ മാതാപിതാക്കൾ. ഇന്നലെ അവൾ കൊല്ലപ്പെട്ടിട്ട് പതിനാറാം ദിവസം. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരു പിറന്നാള്‍ ആഘോഷത്തിന് സാക്ഷ്യം വഹിക്കേണ്ട വീടായിരുന്നു അത്. ജൂലായ് 16ന് അവളുടെ ഏഴാം പിറന്നാളായിരുന്നു.

Also Read:വിവാഹ വാഗ്ദ്ധാനം നല്‍കി 14 വയസുകാരിയെ പീഡിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ആ വീട്ടിലിപ്പോഴും മരണാനന്തര ചടങ്ങുകള്‍ നടക്കുകയാണ്. അതിനിടയിൽ തന്നെ മകളുടെ പിറന്നാള്‍ ദിനവും കടന്നു വന്നതോടെ അതീവ ദുഃഖത്തിലാണ് മാതാപിതാക്കളും അയല്‍ക്കാരും. കഴിഞ്ഞ തവണത്തെ പിറന്നാളിന് ഇവിടെ ആഘോഷമായിരുന്നു. പതിവ് തെറ്റിച്ചില്ല. ഇന്നലെയും ബന്ധുക്കളും അയല്‍ക്കാരുമൊക്കെ വീട്ടില്‍ ഒത്തുകൂടി. മകളില്ലെങ്കിലും ബിരിയാണി, ചോക്കലേറ്റ്, ഐസ്‌ക്രീം ഉള്‍പ്പടെ അവള്‍ക്കിഷ്ടമുള്ളതെല്ലാം മാതാപിതാക്കള്‍ ഒരുക്കിവച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവ് കേക്ക് മുറിച്ചു.

ഡി വൈ എഫ് ഐ പ്രാദേശിക നേതാവായിരുന്ന അര്‍ജുനാണ് പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചുവെന്ന് കരുതി ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ കെട്ടിത്തൂക്കുകയായിരുന്നു.

ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് അവൾ കടന്നു പോയത്. വണ്ടിപ്പെരിയാറിലെ ഓരോ മനുഷ്യരും ഇപ്പോഴും ആ കുട്ടിയുടെ ഓർമ്മകളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button