Latest NewsKeralaNews

ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേന്ദ്രസഹായം ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു, പ്രതിഷേധ സായാഹ്നവുമായി ഡിവൈഎഫ്‌ഐ.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ 19ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുവജന പ്രതിഷേധക്കൂട്ടായ്മ

വയനാട് : ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കു ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധ സായാഹ്നവുമായി ഡിവൈഎഫ്‌ഐ. 19നു വൈകിട്ട് നാലിനാണു ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം പരിപാടി.

read also കഥ കേള്‍ക്കേണ്ട പകരം ഗോവയില്‍ തനിക്കൊപ്പം സമയം ചെലവഴിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു: ആരോപണവുമായി നീതു

‘വയനാട് ചൂരല്‍മല ദുരന്തബാധിതര്‍ക്കു ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാനും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കംവെക്കാനും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ’ പ്രതിഷേധസായാഹ്നം എന്നാണു പരിപാടി സംബന്ധിച്ച് ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ 19ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുവജന പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button