KeralaLatest NewsNews

സർക്കാർ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നു, മുസ്ലീംങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഇല്ലാതായി: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ന്യൂനപക്ഷ അനുപാതം പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുസ്ലീം ലീഗ്. മുസ്ലീങ്ങളുടെ അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. രാഷ്ട്രീയ ലാഭമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Also Read: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

മുസ്ലീം സമുദായത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ആനുകൂല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാരിന് അപ്പീല്‍ നല്‍കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രീതി പിന്തുടര്‍ന്നാല്‍ പ്രതികരണം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവ് ഉണ്ടാകില്ല. ഇതിനായി 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button