Latest NewsNewsInternational

കോവിഡ് ആശുപത്രിയിലെ തീപിടിത്തം: മരണസംഖ്യ നൂറിലേയ്ക്ക് അടുക്കുന്നു

ബാഗ്ദാദ്: കോവിഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. തീപിടിത്തത്തില്‍ 100ഓളം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലെ നാസിറിയ പട്ടണത്തിലുള്ള അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്.

Also Read: അയോധ്യയിലേത് വിശ്വാസപരമായ തർക്കങ്ങൾ അല്ല, ഉണ്ടായത് രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഭൂമി തർക്കം: ജസ്റ്റിസ് അശോക് ഭൂഷൺ

ആശുപത്രിലെ കോവിഡ് വാര്‍ഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. തീപിടിത്തത്തില്‍ 100ലധികം ആളുകള്‍ക്ക് പരിക്കേറ്റതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ 13 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇറാഖിലെ ആശുപത്രിയില്‍ തീപിടിത്തമുണ്ടാകുന്നത്. ഏപ്രിലില്‍ ബാഗ്ദാദിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 82 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 110 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button