Latest NewsKeralaNews

ട്രാൻസ് യുവതികൾ പെണ്ണാണോ? ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ: അപമാനിക്കുന്ന ചർച്ച, സാബുവിനും ഇൻസെൽ ആളുകൾക്കുമെതിരെ നിയമനടപടി

ട്രാൻസ്ജെൻ്റർ മനുഷ്യരെ ട്രാൻസ് വ്യക്തികൾ എന്ന് അഭിസംബോധന ചെയ്യണം എന്നുള്ള GO പാസാക്കിയ ഈ സംസ്ഥാനത്ത് അവരുടെ പേരിടൽ ചടങ്ങ് നടത്താൻ സാബുമോൻ ആരാടാ?

തിരുവനന്തപുരം : സമൂഹത്തിൽ തങ്ങളുടെ ലൈംഗിക വ്യക്തിത്വം വെളിപ്പെടുത്തി ജീവിക്കുന്ന ട്രാസ്ജെന്ററുകളെ ഇന്നും പൂർണ്ണമായി ഉൾക്കൊള്ളാൻ മലയാളി സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ക്ളബ് ഹൌസ് കൂട്ടായ്മയിൽ ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ എന്ന പേരിൽ നടൻ സാബു മോൻ ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ച. ഇടതുപക്ഷ ഗവൺമെൻ്റ് 2018 തന്നെ ട്രാൻസ്ജെൻ്റർ മനുഷ്യരെ ട്രാൻസ് വ്യക്തികൾ എന്ന് അഭിസംബോധന ചെയ്യണം എന്നുള്ള GO പാസാക്കിയ ഈ സംസ്ഥാനത്ത് ഇത്തരം അവഹേളന പരിപാടികൾ നടത്തുന്നതിനെതിരെ വിമർശനവുമായി ട്രാൻസ് കമ്യൂണിറ്റി രംഗത്ത്.

ലിംഗ ലൈഗീക ന്യൂനപക്ഷങ്ങളെയും മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും കുറിച്ച് നവ മാധ്യമ ചർച്ചയിൽ ഏർപ്പെടുപ്പെട്ടുകൊണ്ട് അവരുടെ ജീവിതങ്ങളെക്കുറിച്ചും ഐഡൻ്റി കുറിച്ചും നീചമായ അവയെർനസ് ക്രീയേറ്റ് ചെയ്യാനായി ക്രമിക്കുന്ന സാബുവിനും ഇൻസെൽ ആളുകൾക്കും എതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നു ട്രാൻസ്കമ്യൂണിറ്റി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കുന്നു.

read also: തോളില്‍ കൈവച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച്‌ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍: വീഡിയോ കാണാം

ശീതൾ പങ്കുവച്ച കുറിപ്പ് പൂർണ്ണ രൂപം

സാബുവും ഇൻസെൽലുകളും

ഒരു പാട് മനുഷ്യരുടെ മരണത്തിനും കൊലപാതങ്ങൾക്കും ജീവത്യഗങ്ങൾക്കും ശബ്ദങ്ങൾക്കും നിലനില്പപ്പിനും യാതൊരു വില കല്പിക്കാതെ അവരെ അധിക്ഷേപിക്കാനും ഹോളോ ഹോസ്റ്റ്ചെയാനും നാസി ആശയങ്ങൾക്കു കുട പിടിക്കുന്ന മെൻനിസ്റ്റുകൾക്കൊപ്പം ചേർത്ത് ഇവിടെയുള്ള ലിംഗ ലൈഗീക ന്യൂനപക്ഷങ്ങളെയും മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും കുറിച്ച് നവ മാധ്യമ ചർച്ചയിൽ ഏർപ്പെടുപ്പെട്ടുകൊണ്ട് അവരുടെ ജീവിതങ്ങളെക്കുറിച്ചും ഐഡൻ്റി കുറിച്ചും നീചമായ അവയെർനസ് ക്രീയേറ്റ് ചെയ്യാനായി താങ്കളും അവരും ചേർന്ന് നടത്തുന്ന പ്രൊപൊ ഗാണ്ട ഇവിടെത്തെ സാധരണ മനുഷ്യർ തിരിച്ചറിയപ്പടുന്നുണ്ട്

2014 നൽസ ജഡ്ജ് മെൻ്റ് ,ട്രാൻസ്ജെൻ്റർപോളിസി 2015, ട്രാൻസ്റൈറ്റ്സ് പ്രൊട്ടക്ഷൻ ആക്റ്റ് നിലനില്ക്ക ട്രാൻസ് യുവതികൾ പെണ്ണാണോ? ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ എന്നുള്ള ചോദ്യങ്ങൾ താനും തൻ്റെ കൂട്ടാളികളും ചേർന്ന് ചർച്ചിക്കുന്നതിലെ ആണത്വ പ്രവിലേജും നിയമബോധO ഉണ്ടെന്ന തോന്നലും തൻ്റെ മാത്രം പ്രീവിലേജ് ആണെന്ന് കരുതുക. തൻ്റെ ഭാര്യ പ്രസവിക്കുകയാണെങ്കിൽ (പ്രസവിച്ചോ എന്നറിയില്ല) ആ കുഞ്ഞുങ്ങളുടെ ക്രോമസോo നോക്കി തരം തിരിച്ച് വളർത്തുവാൻ ആഗ്രഹിക്കുകയാണെങ്കിൽ പോലും അത് കുറ്റകരമാണ് നിലവിൽ നിങ്ങൾ ചെയ്യുന്നത് ഒരു സോക്ഷ്യൽ ക്രൈം ആണ് അതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

ഫെമിനിസം എന്ന ആശയത്തെ കുറിച്ച് സംവദിക്കുന്ന സ്ത്രീകളെയും ക്യുയർ മനുഷ്യരെയും കൊലച്ചെയപ്പെടണം ഇല്ലാതാക്കണം എന്ന ആൽഫ മെയിൽ സങ്കൽപ്പത്തെയും റേപ്പ് കൾച്ചറിനെ സപ്പോർട്ട് ച്ചെയുന്ന മെൻനിസ്റ്റl ആശയങ്ങളെയും കേരള ജനത അപകടമായി കാണേണ്ടതാണ് മനുസ്സ് സ്‌മ്യതിയും സംഘവലുതപക്ഷ ഐഡിയോളജിയും ഉന്നയിച്ച് കൊണ്ട് ഭരണഘടനയെയും ,ജസ്റ്റിസ് നെയും ഈ ക്വാലിറ്റിയും അവകാശങ്ങളെയും സെൽഫ് ഡിഗിനിറ്റിയെയും നിഷ്കരുണം തള്ളി പറയുകയും തങ്ങളുടെ തായ ഉട്ടോപ്യൻ രാജ്യം സ്വപ്നം കാണുന്ന ഈ കൊലപാതക വാസനയുള്ള ഇൻസെൽ വെറിയൻമാരെ തിരിച്ചറിയണം ഇവിടെത്തെ ഭരണകൂടവും നിയമവും മാധ്യമങ്ങളും പൊതു സമൂഹവും ഇവർക്കെതിരെ ജാഗരൂഗരാകണം ഇത് ഒരു നിസ്സാരമായ നവമാധ്യമ ചർച്ച എന്നതിലുപരി വളരെ അപകടം പിടിച്ച നാടിനാപത്തായ ഒരു പ്രവർത്തിയാണ് വലുതുപക്ഷത്തിൽ ഊന്നിയ ഇവരുടെ ഇരകൾ എന്ന് ഇവർ അവകാശപ്പെടുന്നത് ചെറുപ്പക്കാരാണ്,

പണവും, വിദ്യാഭ്യസവും, സങ്കേതിക ത്വവും മാസ്കുലിനിറ്റി നന്നായി പ്രകടിപ്പിക്കാൻ കഴിയുന്ന ആൽഫ മെയിൽ ആയ ഇവർക്ക്, കറുത്ത പുരുഷൻമാർ ദളിതുകൾ, ആദിവാസി കൾ, സ്ത്രീകൾ, പെൺകുട്ടികൾ, ക്യൂവർ മനുഷ്യർ മെൻ്റലി, ഫിസിക്കലി എബിൾ ആയവർ ജീവിചിരിക്കരുത് എന്ന നീച്ച നിലപാട് ള്ളവരാണ് ഈ നാസിആശയങ്ങൾ പടർത്താൻ ആണ് ഇവർ ടെലഗ്രാം വാട്ട്സപ്പ, ക്ലബ് ഹൗസ് എന്നിവ ഉപയോഗിക്കുന്നത് പലതരം ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് നേടിയെടുത്തതാണ് ക്യുവർ മനുഷ്യർ കേരളം പോലൊരു സ്ഥലത്തെ വിസിബിലിറ്റി അതിനെ ഒക്കെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികളെ നിയപരമായി നേരിടണം പോലീസും ഭരണകൂടവും ഇത്തരം വിഷയത്തിൽ ഇടപെടണം വലിയ ഒരു സൈബർ ആപത്തിനെയാണ് കേരളം നേരിടാൻ പോകുന്നത്

NB ഇടതുപക്ഷ ഗവൺമെൻ്റ് 2018 തന്നെ ട്രാൻസ്ജെൻ്റർ മനുഷ്യരെ ട്രാൻസ് വ്യക്തികൾ എന്ന് അഭിസംബോധന ചെയ്യണം എന്നുള്ള GO പാസാക്കിയ ഈ സംസ്ഥാനത്ത് അവരുടെ പേരിടൽ ചടങ്ങ് നടത്താൻ സാബുമോൻ ആരാടാ? ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാൻ താനാരുവാ ആണത്വ പ്രവിലേജിലിരിന്നു

ഇടതുപക്ഷ ഐഡിയോളജിയിൽ ആണ് എൻ്റെ ഫെമിനിസം ജെൻ്റർ ഈക്വാലിറ്റി എന്നൊക്കൊ തള്ളി മറിക്കുബോൾ ഓർക്കുക നിങ്ങൾ അവതരിപ്പിക്കയും ഓക്കാനിക്കുകയും ചെയുന്ന കാര്യങ്ങൾ ഇടുതപക്ഷ നേത്യത്വത്തിൽകൊണ്ട് ഇടരുത് അവർ അങ്ങിനെയല്ല എന്നാണ് മനസിലാകുന്നത് ഇവിടെ അഭിമാനത്തോടെജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ കാലിൽ പിടിച്ച് വലിച്ചാൽ മുഖമടച്ച അസ്സല് തൊഴി കിട്ടും പുരാണങ്ങളിലെ എഴുതി വച്ച അവതാരങ്ങൾ അല്ല ,എന്തിനെയും അതീജീവിക്കാൻ പോന്ന മനശക്തിയുള്ള അസ്സല് മനുഷ്യരാണ് കൂടെ ചേർന്ന് നിൽക്കാൻ ഒപ്പമുള്ള ഒരു പാട് മനുഷ്യരുടെ കൂട്ടം
(സാബുവിനും ഇൻസെൽ ആളുകൾക്കും എതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം കൂടെ നില്ക്കുക,)

https://www.facebook.com/sheethalshyam.sheethalshyam/posts/1333869560348182

shortlink

Related Articles

Post Your Comments

Related Articles


Back to top button