KeralaLatest NewsNews

അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധം : തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം : ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ലഹരി മാഫിയയുമായുളള ബന്ധത്തെതുടര്‍ന്ന് കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തതിനെ തുടർന്നാണ് നടപടി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം വലിയ ചർച്ചയായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ലഹരിബന്ധത്തിന്‍റെ പേരില്‍ നടപടി.

Read Also : രാജ്യത്ത് കോവിഡ് കേസുകളിൽ കേരളം മുൻപന്തിയിൽ തന്നെ : സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി 

കരിപ്പൂർ സ്വർണ്ണക്കടത്ത് അന്വേഷണം പാർട്ടിയിലെ പ്രധാന അണികളിലേക്കാണ് എത്തിനില്ക്കുന്നത്. ഇത് പാർട്ടിക്ക് വലിയ നാണക്കേടിന് വഴിയൊരുക്കിയിരുന്നു. ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തിയിരുന്നു. തുടർന്നാണ് ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടന്നത്.

അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ആയങ്കിയുടെ ഭാര്യയയെും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയിലാണ് മൊഴി എടുക്കൽ. ജൂലൈ 7 ന് ടിപി കേസിലെ പ്രതി ഷാഫിയെയും കസ്റ്റംസ് ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button