ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിൽ 798 ഡോക്ടര്‍മാര്‍ക്ക് ജീവന് നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. 123 ഡോക്ടര്‍മാര്‍ക്കാണ് ഇവിടെ ജീവന് നഷ്ടമായത് ബീഹാറില്‍ 115 പേര്‍ക്ക് ജീവന് നഷ്ടമായി.
ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ മഹാരാഷ്ട്രയിലും കേരളത്തിലും ഡോക്ടര്‍മാരുടെ മരണം തുടരുകയാണ്. മഹാരാഷ്ട്രയില്‍ 23 പേരും കേരളത്തില്‍ 24 പേരും മരിച്ചു. പുതുച്ചേരിയിലാണ് ഏറ്റവും കുറവ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടര്‍ മാത്രമാണ് പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
Read Also: പതിനാലുകാരിയുടെ മരണം ആത്മഹത്യയല്ലെന്ന് ഇന്റലിജന്‍സ് : പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ജൂണ്‍ 25-ന് 776 ഡോക്ടര്‍മാര്‍ക്ക് ജീവന് നഷ്ടമായെന്നാണ് ഐ.എം.എ അറിയിച്ചത്. അഞ്ച് ദിവസത്തിനുള്ളില്‍ 22 ഡോക്ടര്‍മാരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40,000ല്‍ താഴെയെത്തി.
Post Your Comments