ലക്നോ: അയോധ്യയിലെ രാമജന്മ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വെബ്സൈറ്റ് തുടങ്ങി പണം തട്ടിയ കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. രാമക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ ഇവർ ലക്ഷങ്ങളാണ് തട്ടിയെടുത്തത്. സംഭവത്തിൽ ആഷിഷ് ഗുപ്ത(21), നവീന്‍ കുമാര്‍ സിംഗ്(26), സുമിത് കുമാര്‍(22), അമിത് ഝാ(24), സൂരജ് ഗുപ്ത(22) എന്നിവരാണ് അറസ്റ്റിലായത്.
നോയിഡ സൈബര്‍ പോലീസ് സ്റ്റേഷനിലെയും ലക്നോ സൈബര്‍ സൈബര്‍ ക്രൈം ഹെഡ്ക്വോട്ടേഴ്സിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ മൂന്നു പേര് ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടു പേര് ബിഹാര്‍ സ്വദേശികളാണ്.
ഇവരില്‍ നിന്നും അഞ്ച് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്ടോപ്പ്, ആധാര്‍ കാര്‍ഡിന്റെ 50 ഫോട്ടോ കോപ്പികള്‍ എന്നിവ പോലീസ് കണ്ടെത്തി. നേരത്തെ റാം മന്ദിർ ട്രസ്റ്റിന്റെ അംഗത്തിനെതിരെ വ്യാജ ഭൂമിതട്ടിപ്പ് ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകനെതിരെ മനനഷ്ടത്തിനും ഗൂഢാലോചനയ്ക്കും കേസ് ഫയൽ ചെയ്തിരുന്നു.
Post Your Comments