അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1826 പേര് രോഗമുക്തി നേടി. കോവിഡ് രോഗം ബാധിച്ച് അഞ്ചുപേര്‍ മരണപ്പെട്ടു.
പുതിയതായി നടത്തിയ 2,66,926 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,12,029 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,91,061 പേര് രോഗമുക്തരാവുകയും 1,757 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,211 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Post Your Comments