COVID 19KeralaLatest NewsNewsIndia

ഐഷ സുൽത്താന ലക്ഷദ്വീപിൽ: ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും നൽകുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം

കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. ഇതിനായി അഭിഭാഷകനൊപ്പം ഐഷ ഇന്നലെ തന്നെ ലക്ഷദ്വീപിലെത്തിയിരുന്നു. വൈകിട്ട് നാലരയ്ക്കാണ് ഐഷ പൊലീസിന് മുന്നില്‍ ഹാജരാവുക. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും നൽകുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. തന്റെ പ്രസ്താവനയിലൂടെ ഐഷ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയതാണെന്നും ആയതിനാൽ ഐഷയ്‌ക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹക്കേസ് പിൻവലിക്കണമെന്നുമാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആവശ്യം. ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും സംഘടന അറിയിച്ചു.

Also Read:‘ശവം‌നാറി പൂവിന്റെ ഗന്ധമായിരുന്നു അപ്പന്, സൂര്യനായി തഴുകുന്ന അച്ഛൻ സ്വപ്നത്തിൽ’: ചിലർക്ക് ഫാദേഴ്‌സ് ഡേ ഇങ്ങനെയാണ്

പോലീസിന്റെ നിര്‍ദേശ പ്രകാരം നിയമ നടപടികൾക്ക് വിധേയയാകുമെന്നും പൊലീസിന് മുന്നിലെത്താന്‍ ഭയമില്ലെന്നും ഐഷ ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ലെന്നും അവര്‍ ചെയ്യുന്നത് അവരുടെ ജോലി മാത്രമാണെന്നും ഐഷ ചൂണ്ടിക്കാട്ടി. അതേസമയം, തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്കാണെന്നും തന്റെ നാക്കുപിഴയെ അവർ ആയുധമാക്കുകയായിരുന്നു എന്നും ഐഷ പറഞ്ഞു. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഐഷ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button