കൊച്ചി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും 25000 കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസിൽ, പാക് ബോട്ട് ലക്ഷ്യം വച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന റിപ്പോർട്ടിനെതിരെ സംവിധായിക ഐഷ സുൽത്താന. ഏതെങ്കിലും തീവ്രവാദികളോ, മാഫിയകളേയോ പിടിക്കപ്പെട്ടാൽ പാവം ഞങ്ങൾ ലക്ഷദ്വീപുകാരുടെ തലയ്ക്ക് കെട്ടിവെക്കുന്ന സമ്പ്രദായം നിർത്തിവെക്കണമെന്നും, വാർത്ത വ്യാജമാണെന്നുമാണ് ഐഷ സുൽത്താന ആരോപിക്കുന്നത്. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഐഷയുടെ പ്രതികരണം.
സങ്കികളുടെ രീതിയിൽ ഇത്തരത്തിലുള്ള ഫേക്ക് വാർത്തകൾ ലക്ഷദ്വീപിന്റെ പേരിൽ കൊടുക്കരുത് എന്നും ഐഷ ആവശ്യപ്പെടുന്നു. കൊച്ചിയിൽ നിന്നും പിടിച്ച പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വാർത്തയെങ്കിൽ ലക്ഷദ്വീപ് അതിർത്തിയിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ഐഷ സുൽത്താന ആവശ്യപ്പെടുന്നുണ്ട്.
ഐഷ സുൽത്താനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ലക്ഷക്കണക്കിന് മൈൽ വിസ്തീർണ്ണമുള്ള അറബിക്കടലിലൂടെ ദിവസവും ആയിരക്കണക്കിന് കപ്പലുകൾ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന അന്താരാഷ്ട്ര കപ്പൽ പാതയിലാണ് ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്.
ഏതെങ്കിലും തീവ്രവാദികളോ, മാഫിയകളേയോ പിടിക്കപ്പെട്ടാൽ പാവം ഞങ്ങൾ ലക്ഷദ്വീപുകാരുടെ തലയ്ക്ക് കെട്ടിവെക്കുന്ന സമ്പ്രദായം നിർത്തിവെക്കണം…
കാരണം ഇന്നേ വരെ ഈ നിമിഷം വരെ ലക്ഷദ്വീപിൽ നിന്നോ ലക്ഷദ്വീപുകളുടെ ബോട്ടുകളിൽ നിന്നോ ഇത്തരത്തിലുള്ള കാര്യങ്ങൾ പിടിക്കപ്പെട്ടിട്ടില്ല, മുമ്പോരിക്കൽ ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ ദൂരെന്നു പിടിച്ച AK 47 നും, 3000 കോടിയുടെ മയക്ക് മരുന്നും ഞങളുടെ മുകളിൽ കെട്ടിവെക്കാൻ ശ്രമിച്ചപ്പോൾ ആ ബോട്ടിന്റെ പേര് ജീസസ് എന്നും, ആ ബോട്ടിൽ ഉള്ളവർ ശ്രീലങ്കകാരെന്നും അവർ ലക്ഷ്യം വെച്ചത് എങ്ങോട്ടാണെന്നുമുള്ളത് ഞങ്ങൾ വെക്തമായി തെളിയിച്ചതാണ്…
അത് കൊണ്ട് സങ്കികളുടെ രീതിയിൽ ഇത്തരത്തിലുള്ള ഫേക്ക് വാർത്തകൾ ലക്ഷദ്വീപിന്റെ പേരിൽ കൊടുക്കരുത്… ഗുജറാത്തിലെ അദാനി പോർട്ടിൽ നിന്നും 26000കോടിയുടെ മയക്ക് മരുന്ന് പിടിച്ചിരുന്നുവല്ലോ… എന്തെ കൊച്ചിയിൽ നിന്നും പിടിച്ചവർ ഗുജറാത്ത് ലക്ഷ്യം വെച്ചു എന്ന് എഴുതാൻ മടിച്ചത്?
ബഹുമാനപെട്ട ലക്ഷദ്വീപിന്റെ കലക്ട്ടർ അർജുൻ സാറിന്റെ ശ്രദ്ധയ്ക്ക്…
ലക്ഷദ്വീപിന്റെ പേരിൽ വരുന്ന ഇത്തരം ഫേക്ക് വാർത്തകളോട് മറുപടി പറയണം…
കാരണം നമ്മുടെ നാടിന്റെ ശാന്തിയും സമാധാനവും കെടുത്തുന്ന തരത്തിലുള്ള ഫേക്ക് വാർത്തകളാണ് ഇന്ന് ചിലർ പടച്ച് വിടുന്നത്… ഇനി കൊച്ചിയിൽ നിന്നും പിടിച്ച പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വാർത്തയെങ്കിൽ ലക്ഷദ്വീപ് അതിർത്തിയിൽ ശക്തമായ അന്നെഷണം ഏർപ്പെടുത്തണമെന്ന് കൂടി ഞാൻ അഭ്യർത്ഥിക്കുന്നു ??
ഇതിനോട് ശക്തമായി ഞാൻ എന്റെ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു…
Post Your Comments